അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന പിരിവിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിന് പിന്നാലെ, രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നിർണ്ണായക നടപടികളിലേക്ക്.
ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, അംഗമായ അനിൽ മിശ്ര എന്നിവരുടെ രാജി രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുവരുടെയും രാജി ലഭിച്ച വിവരം ട്രസ്റ്റ് അധികൃതർ വെളിപ്പെടുത്തി.
രാജി സമർപ്പിച്ചിട്ടില്ലെന്ന അവകാശവാദവുമായി ട്രസ്റ്റ് അംഗമായ മഹന്ത് ദിനേന്ദ്ര ദാസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രസ്റ്റ് വിഷയത്തിൽ വിശദീകരണവുമായി എത്തിയത്.
ക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന ശേഖരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകൾ തങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തിയെന്നും വിവരങ്ങൾ പുറത്തുവന്നത് ഏറെ ഞെട്ടലുണ്ടാക്കിയെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്നും ട്രസ്റ്റ് ഉറപ്പുനൽകുന്നു.
വിശ്വാസികളുടെ വികാരത്തെ മാനിച്ചുകൊണ്ട് സുതാര്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

