മധുവിധു ആഘോഷിക്കാനായി ശ്രീലങ്കയിൽ എത്തിയ മലപ്പുറം വേങ്ങര സ്വദേശി സ്കൂബ ഡൈവിങ്ങിനിടെ മരണപ്പെട്ടു. പറപ്പൂർ ചേക്കാലി മാട് സ്വദേശി അഞ്ചു കണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് ശ്രീലങ്കയിലെ ട്രോങ്കോ മാലിയിൽ വെച്ച് മരണപ്പെട്ടത്.
ഈ മാസം 8-നാണ് ഇദ്ദേഹത്തിന്റെ നിക്കാഹ് കഴിഞ്ഞത്. തുടർന്ന് ഭാര്യ ഷിഫ, ബിസിനസ് പങ്കാളിയായ കൊടുവള്ളി സ്വദേശി, അദ്ദേഹത്തിന്റെ കുടുംബം എന്നിവരോടൊപ്പമാണ് മുഹമ്മദ് ഇർഫാൻ ശ്രീലങ്ക സന്ദർശിക്കാൻ പോയത്.
വിനോദയാത്രയുടെ ഭാഗമായി കടലിൽ സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് അരിക്കുളം ജുമാ മസ്ജിദിൽ വെച്ച് ഖബറടക്കം നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

