യുവതലമുറയെ ഭാരതീയ സംസ്കാരത്തിലേക്കും ആത്മീയതയിലേക്കും കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നന്ദഗോവിന്ദം ഭജൻസ് നൂതനമായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. റൂട്ട്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പരിപാടി കേരളത്തിൽ ആദ്യമായാണ് യുവജനങ്ങൾക്കായി ഒരു ഭജൻ ക്ലബിങ് അനുഭവമായി അരങ്ങിലെത്തുന്നത്.
കേവലം ഒരു സംഗീതപരിപാടിയോ ഭജനസന്ധ്യയോ എന്നതിലുപരി, യുവാക്കൾക്ക് ഒത്തുചേരാനും ആത്മീയ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാനും പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താനും അവസരമൊരുക്കുന്ന ഒരു വേദിയാണിത്. ഇന്നത്തെ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതശൈലിയും അഭിരുചികളും കണക്കിലെടുത്താണ് റൂട്ട്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭജനയെയും ആത്മീയ ചിന്തകളെയും കൂടുതൽ സ്വാഭാവികവും ആസ്വാദ്യകരവുമായ രീതിയിൽ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പരമ്പരാഗതമായ ഇരിപ്പിട
ക്രമീകരണങ്ങൾക്ക് പകരം ബൈതക് സീറ്റിങ് രീതിയാണ് വേദിയിൽ ഒരുക്കിയിരിക്കുന്നത്. ഇത് കാണികൾക്കും കലാകാരന്മാർക്കും ഇടയിൽ ഒരേസമയം സംഗീതം ആസ്വദിക്കാനും പരിപാടിയുടെ ഭാഗമാകാനും കഴിയുന്ന ഒരു പ്രത്യേക അന്തരീക്ഷം പ്രദാനം ചെയ്യും.
ജൂലൈ 4-ന് വൈകിട്ട് 5 മണി മുതൽ തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസിൽ വെച്ചാണ് പരിപാടി നടക്കുക. 15 മുതൽ 35 വയസ് വരെയുള്ളവർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
പരിപാടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും നന്ദഗോവിന്ദം സംവിധാനത്തെ സമീപിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

