ഒറ്റപ്പാലം സ്വദേശിയായ മാധ്യമപ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് മറ്റൊരു വാഹനം നിയമലംഘനം നടത്തുന്നതായി പരാതി. ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്തയാൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാട്ടി പട്ടാമ്പി പൊലീസ് 500 രൂപ പിഴ ചുമത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്നാൽ, നിയമലംഘനം നടന്ന സമയത്ത് തന്റെ വാഹനം സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഉടമ വ്യക്തമാക്കുന്നു. മോട്ടർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ പോർട്ടലിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പിഴ ചുമത്തപ്പെട്ട
ബൈക്കും പരാതിക്കാരന്റെ വാഹനവും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന് ബോധ്യമായിട്ടുണ്ട്. ഒരേ റജിസ്ട്രേഷൻ നമ്പറിലുള്ള മറ്റൊരു വാഹനം റോഡിൽ ഉപയോഗിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ഉടമ അധികൃതരെ സമീപിച്ചിരിക്കുന്നത്.
വ്യാജ നമ്പറിൽ ഓടുന്ന വാഹനം കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സംഭവത്തിൽ ഒറ്റപ്പാലം പൊലീസിന് നൽകിയ പരാതി, അന്വേഷണത്തിനായി പട്ടാമ്പി പൊലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

