തമിഴ്നാട് മന്ത്രിയും ടിവികെ മുതിർന്ന നേതാവുമായ ശരത് കുമാർ ഐപിഎൽ മത്സരം കാണുന്നതിനിടെ ലഹരി ഉപയോഗിച്ചുവെന്ന ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ ശരത് കുമാർ ചെറിയ പാക്കറ്റിൽ നിന്ന് എന്തോ എടുത്ത് വായിലേക്ക് വെക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
സംസ്ഥാനത്ത് ടിവികെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണം ഉയർന്നുവന്നതെന്നത് ശ്രദ്ധേയമാണ്. ദൃശ്യങ്ങളിലുള്ളത് നിരോധിത ലഹരി മരുന്നാണെന്ന് ആരോപിച്ച് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ലഹരി വിരുദ്ധത പ്രസംഗിക്കുന്ന വിജയ്യുടെ പാർട്ടിയിലെ പ്രമുഖർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ജനങ്ങൾ കാണുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് ശരത് കുമാറും ടിവികെ നേതൃത്വവും ഔദ്യോഗിക വിശദീകരണം നൽകി.
അത് ലഹരിമരുന്നല്ലെന്നും, തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുട്ടികൾക്ക് പോലും നൽകാവുന്ന ‘ഹെർബൽ ടാബ്ലെറ്റ്’ മാത്രമാണെന്നും അവർ വ്യക്തമാക്കി. ഡിഎംകെ ഐ.ടി സെൽ തങ്ങളെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം കെട്ടിച്ചമച്ച വ്യാജ പ്രചാരണമാണിതെന്നും ശരത് കുമാർ ആരോപിച്ചു.
ഔദ്യോഗിക വിശദീകരണം പുറത്തുവന്നതിന് ശേഷവും പ്രതിപക്ഷം ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

