ശേഷിക്കുന്ന 2 എസ് – 400 വ്യോമപ്രതിരോധ സംവിധാനം കൂടി ഇന്ത്യക്ക് കൈമാറും; എസ്സിഒ യോഗത്തിനിടെ ഉറപ്പ് നൽകി റഷ്യ; നിർണായക ചർച്ച
ന്യൂഡൽഹി∙ റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകൾ 2026–27 ഓടെ ഇന്ത്യക്ക് കൈമാറാമെന്ന് റഷ്യ. ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന എസ്സിഒ (ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷൻ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യക്ക് റഷ്യ ഉറപ്പ് നൽകിയത്.
പാക്കിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച വ്യോമപ്രതിരോധ സംവിധാനമായിരുന്നു എസ്-400 ട്രയംഫ്. സർഫേസ്-ടു-എയർ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കരുത്തിൽ പാക്കിസ്ഥാന്റെ നിരവധി മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു.
Also Read
കരാർ പ്രകാരം ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകൾ 2026-27 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
നിലവിൽ റഷ്യൻ നിർമിത എസ്–400 ട്രയംഫിന്റെ 3 സ്ക്വാഡ്രണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. 2018ൽ റഷ്യയുമായി ഒപ്പുവച്ച 5.43 ബില്യൺ ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ, 2023 അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ച് സ്ക്വാഡ്രണുകളും ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം ബാക്കി 2 സ്വക്വഡ്രണുകൾ ഇന്ത്യക്ക് കൈമാറുന്നത് വൈകുകയാണ്.
Also Read
ഓരോ എസ്-400 സ്ക്വാഡ്രണിലും 128 മിസൈലുകളുള്ള രണ്ട് മിസൈൽ ബാറ്ററികളാണ് ഉള്ളത്.
120, 200, 250, 380 കിലോമീറ്റർ ഇന്റർസെപ്ഷൻ ശ്രേണികള്, റഡാറുകൾ, ഓൾ-ടെറൈൻ ട്രാൻസ്പോർട്ടർ-എറക്ടർ വാഹനങ്ങൾ എന്നിവയും ഇതിൽ ഉണ്ട്. ചൈനയെയും പാക്കിസ്ഥാനെയും നേരിടുന്നതിനായി ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലായാണ് മൂന്ന് എസ് -400 സ്ക്വാഡ്രണുകളെ ഇന്ത്യൻ വ്യോമസേന വിന്യസിച്ചിരിക്കുന്നത്.
Also Read
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നാലാമത്തെ സ്ക്വാഡ്രൺ അടുത്ത വർഷവും അഞ്ചാമത്തേത് 2027 ലും ഇന്ത്യക്ക് ലഭിച്ചേക്കും. അതേസമയം, ഡിആർഡിഒ, പ്രോജക്ട് ‘കുഷ’യ്ക്ക് കീഴിൽ 350 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
21,700 കോടി രൂപ ചെലവിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി അഞ്ച് സ്ക്വാഡ്രണുകൾ ആയിരിക്കും ഡിആർഡിഒ തയ്യാറാക്കുക എന്നാണ് വിവരം. 2028-2029 ഓടെ ഈ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

