‘ട്രംപിനെ അഭിനന്ദിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല’; ഇറാനിൽ പ്രയോഗിച്ച ബങ്കർ ബസ്റ്ററുകളുടെ പരീക്ഷണ ദൃശ്യം പുറത്തുവിട്ടു – വിഡിയോ
വാഷിങ്ടൻ ∙ ഇറാൻ ആണവകേന്ദ്രങ്ങളിൽ പ്രയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബങ്കർ ബസ്റ്റർ ബോംബുകളുടെ പ്രഹരശേഷി വ്യക്തമാക്കുന്ന പരീക്ഷണ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ കുറിച്ചും സൈന്യത്തിന്റെ പ്രവർത്തന രീതിയെകുറിച്ചും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ ജനറൽ ഡാൻ കെയ്നും വാർത്താസമ്മേളനത്തിൽ വിശദമായി വിവരിച്ചു. ഇറാനിൽ 12 ബങ്കർ ബസ്റ്റർ ബോംബുകളാണ് പ്രയോഗിച്ചതെന്നും യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read
അതേസമയം യുഎസ് നടത്തിയ ആക്രമണങ്ങൾ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിട്ടില്ലെന്ന പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെതിരെ പെന്റഗൺ രംഗത്തെത്തി.
യുഎസ് ആക്രമണത്തിൽ ആണവനിലയങ്ങൾ നശിപ്പിച്ചില്ലെന്നും ഇറാന്റെ ആണവ പദ്ധതി ഏതാനും മാസങ്ങൾ മാത്രമേ നീട്ടിവച്ചിട്ടുള്ളൂ എന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് അപൂർണമാണെന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ചൂണ്ടിക്കാട്ടി.
Also Read
ഇതിനു തെളിവായാണ് ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടന്നതെങ്ങനെയെന്ന് കാണിക്കുന്ന വിഡിയോകൾ പെന്റഗൺ പുറത്തുവിട്ടത്. മറ്റ് ബോംബുകളിൽനിന്നു വ്യത്യസ്തമായി, ബങ്കർ ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽനിന്നും കാണാൻ കഴിയില്ലെന്നും ആഴത്തിൽ തുളച്ചുകയറി പ്രവർത്തിക്കുന്ന രീതിയിലാണ് അത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ സൈനിക വൃത്തങ്ങൾ പറഞ്ഞു.
ഇറാൻ ആക്രമണത്തിൽ യുഎസ് വിജയത്തെ ചോദ്യം ചെയ്തതിനു മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ ഹെഗ്സെത്ത്, ട്രംപിനെ അഭിനന്ദിക്കാൻ മാധ്യമങ്ങൾക്കു കഴിയുന്നില്ലെന്നും ആരോപിച്ചു. സെക്കൻഡിൽ 1,000 അടി വേഗതയിലാണ് ബോംബ് തുളച്ചുകയറുകയെന്നും പ്രവേശിച്ചതിനു ശേഷം നാല് ബോംബുകൾ പൊട്ടിത്തെറിച്ചതായും അദ്ദേഹം പറഞ്ഞു. അതിനിടെ ഇസ്ഫഹാനിലെ ഭൂഗർഭ തുരങ്കങ്ങളിൽ കുഴിച്ചിട്ടിരുന്ന 880 പൗണ്ട് യുറേനിയത്തിന് എന്ത് സംഭവിച്ചു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, യുഎസ് ഇന്റലിജൻസ് എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും യുറേനിയം എവിടെയായിരുന്നുവെന്നതിൽ തങ്ങൾക്ക് ഒരു ധാരണയുണ്ടെന്നുമായിരുന്നു ഹെഗ്സെത്ത് മറുപടി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

