മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന്തർ മന്തർ 2.O പ്രതിഷേധ മാർച്ചിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ക്രമസമാധാനനില തകരാതിരിക്കാൻ മുൻകരുതൽ നടപടിയെന്നോണം ഡൽഹിയിൽ ഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
രാവിലെ 10 മണിയോടെ പ്രവർത്തകർ ജന്തർ മന്തറിൽ എത്തിച്ചേരണമെന്നാണ് സിജെപിയുടെ കർശന നിർദേശം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിഷയത്തിൽ ധർമേന്ദ്ര പ്രധാനെ കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി രണ്ടാംഘട്ട
സമരത്തിന് ഇറങ്ങുന്നത്. എന്നാൽ, ഈ പ്രതിഷേധ പരിപാടിക്ക് ഡൽഹി പൊലീസ് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ല.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരത്തിലെ രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് അടക്കം പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
ഇതിനുപുറമേ, വിവിധ ലോക്കൽ ട്രെയിനുകളും ഇതര സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൻപഥ്–കർത്തവ്യ പഥിന് ചുറ്റുമുള്ള 4 കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

