കോട്ടയം ദേശീയപാത 183-ൽ ഐഡ ജംക്ഷൻ മുതൽ കോത്തല മണ്ണാത്തിപ്പാറ വരെയുള്ള റോഡ് നവീകരണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം.
പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ വിഷയത്തിൽ ഉടലെടുത്ത കാലതാമസം പരിഗണിച്ചുകൊണ്ട് കെ.ഫ്രാൻസിസ് ജോർജ് എംപി പ്രത്യേക യോഗം വിളിച്ചു ചേർക്കുകയായിരുന്നു. ജില്ലാ കലക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
നിലവിൽ സർവേ നടപടികളിൽ നേരിടുന്ന തടസ്സങ്ങൾ നീക്കി നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

