ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്കായി അവസരമൊരുങ്ങുന്നു. 28 മുതൽ 31 വരെ നാല് ദിവസങ്ങളിലായാണ് വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയിരിക്കുന്നത്.
അണക്കെട്ടിന്റെ പരിസരത്ത് അറ്റകുറ്റപ്പണികൾ നടന്നു വരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്കായി ഏർപ്പെടുത്തിയിരുന്ന ബഗ്ഗി കാർ സൗകര്യം ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കുന്നതല്ല. സന്ദർശകർക്ക് അണക്കെട്ടിന്റെ ഭാഗങ്ങൾ കാൽനടയായി മാത്രം കാണുന്നതിനുള്ള അനുമതിയാണ് അധികൃതർ നൽകിയിട്ടുള്ളത്.
രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് സന്ദർശന സമയം അനുവദിച്ചിരിക്കുന്നത്. പാറേമാവ് ഭാഗത്തുള്ള കൊലുമ്പൻ സമാധിക്ക് മുന്നിലൂടെയുള്ള പാത വഴിയാണ് സന്ദർശകർക്ക് അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

