കോഴിക്കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമാക്കി ലഹരിമരുന്ന് വില്‍പ്പന നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദ് (27) ആണ് സിറ്റി ഡാന്‍സാഫും ടൗണ്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലാം തവണയാണ് ഇയാള്‍ സമാനമായ കുറ്റകൃത്യത്തിന് പോലീസിന്റെ പിടിയിലാകുന്നത്. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തെ ‘തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ്’ എന്ന ലോഡ്ജില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇയാളില്‍ നിന്ന് വിപണനത്തിനായി കരുതിയ 37.170 ഗ്രാം എം.ഡി.എം.എ, ലഹരിമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസ്, വില്‍പ്പനയിലൂടെ ലഭിച്ച 4630 രൂപ, സിപ്പ് ലോക്ക് കവറുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. പിടിയിലാകാതിരിക്കാന്‍ റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ ഇനത്തില്‍പ്പെട്ട
നായകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. ബെംഗളൂരുവിലെ മൊത്തവിതരണക്കാരില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട് ബീച്ച്, നല്ലളം, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര തുടങ്ങിയ കേന്ദ്രങ്ങളിലെ ആവശ്യക്കാര്ക്കിടയിലാണ് പ്രതി ലഹരിമരുന്ന് എത്തിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

