കാലംതെറ്റി മൺസൂൺ; ഒറ്റദിവസം 295 മില്ലിമീറ്റർ ‘റെക്കോർഡ്’ മഴ, ദുരിതപ്പെയ്ത്തിൽ മുങ്ങി മുംബൈ നഗരം
മുംബൈ∙ പതിവിലും നേരത്തേ എത്തിയ മൺസൂണിൽ നനഞ്ഞ് കുതിർന്ന് മുംബൈ നഗരം. മുംബൈ നഗരത്തിലും കൊങ്കൺ മുതൽ പാൽഘർ വരെയുള്ള തീരദേശ ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലും അപ്രതീക്ഷിത ദുരിതം.
സാധാരണ ജൂൺ രണ്ടാം വാരത്തോടെയാണ് മുംബൈയിൽ മൺസൂൺ എത്തുന്നത്. 1990ൽ മേയ് 20ന് മൺസൂൺ എത്തിയതൊഴിച്ചാൽ കഴിഞ്ഞ 35 വർഷത്തിനിടെ ആദ്യമായാണ് മേയിൽ കാലവർഷം ആരംഭിക്കുന്നത്.
Also Read
ഇന്നലെ അർധരാത്രി മുതൽ രാവിലെ 11 വരെ മുംബൈയിൽ 295 മില്ലീമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു.
107 വർഷത്തിനു ശേഷമാണ് മേയിൽ ഒരു ദിവസം ഇത്രയും മഴ പെയ്യുന്നത്. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ പെയ്ത 1918 ല്‍ 279.4 മില്ലിമീറ്റര്‍ ആണ് രേഖപ്പെടുത്തിയത്.
സാധാരണയെക്കാൾ 16 ദിവസം മുൻപാണ് ഇത്തവണ കാലവർഷമെത്തിയത്. മേയ് 26നാണ് മുംബൈയിൽ കാലവര്‍ഷം എത്തിയത്.
Also Read
രാത്രി മുതല്‍ പുലര്‍ച്ചെവരെ നിലയ്ക്കാതെ പെയ്ത മഴയിൽ നഗരത്തില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടാക്കി.
മെട്രോ സർവീസുകളും ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാന സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു.
ചില ദീർഘദൂര ട്രെയിനുകളുടെ സർവീസുകളെയും മഴ ബാധിച്ചു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
Also Read
മുംബൈ മെട്രോയുടെ, ബാന്ദ്ര-കുര്‍ള കോംപ്ലക്സ് (ബികെസി) ൽ നിന്ന് വോര്‍ളിയിലെ ആചാര്യ ആത്രേ ചൗക്കിലേക്കുള്ള സര്‍വീസ് ഈ മാസം 10നായിരുന്നു പ്രവർത്തനം ആരംഭിച്ചത്.
മഴയ്ക്കു പിന്നാലെ ഇവിടെ വെള്ളം കയറിയത് നിര്‍മാണത്തെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്. അതേസമയം, ഇന്ന് മുംബൈയിൽ മഴയ്ക്കു ശമനമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

