കാസർകോട്: കാസർകോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് എളേരിത്തട്ടിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ നാലര വയസുകാരിയുടെ നില ഗുരുതരം. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്.
കുട്ടി ഇപ്പോൾ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മുറ്റത്ത് ഒരു ഭാഗത്ത് മര ഉരുപ്പടികൾ കൂട്ടിവെച്ചിട്ടുണ്ടായിരുന്നു.
ഇതിനിടയിലേക്ക് കുട്ടിയുടെ കളിപ്പാട്ടം പോയി. ഇത് എടുക്കാനായി ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റതെന്നാണ് വിവരം.
കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദമായ വിവരം ലഭ്യമായിട്ടില്ല. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

