കൊൽക്കത്തയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായത്. പാറ്റകളെയും ‘ദിമാഗി നക്സലുകളെ’യും ‘തുക്ഡെ തുക്ഡെ’ സംഘങ്ങളെയും പെരുകാൻ അനുവദിക്കരുതെന്ന് നേതാവ് വ്യക്തമാക്കി.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉറച്ചുനിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയുണ്ടായി. കോക്രോച്ച് ജനതാ പാർട്ടി(സിജെപി)യുടെ സ്വാധീനത്തെ കീടങ്ങളുടെയും കൊറോണ വൈറസിന്റെയും വ്യാപനത്തോട് ഉപമിച്ചതിന് തൊട്ടടുത്ത ദിവസമാണ് വിമർശനം കൂടുതൽ കടുപ്പിച്ചത്.
‘കൊറോണ വൈറസിനെപ്പോലെ പടർന്നുപിടിക്കാൻ നോക്കുന്ന പാറ്റകൾ, മൂട്ടകൾ, തുക്ഡെ തുക്ഡെ സംഘങ്ങൾ തുടങ്ങിയ തിന്മകൾ പെരുകാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ അവർക്കു നേരെ കീടനാശിനി അടിക്കേണ്ടി വരുമായിരുന്നില്ല.’ – സുവേന്ദു അധികാരി പറഞ്ഞു. ഇടതുപക്ഷ പാർട്ടികൾക്കും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷത്തെ ഭരണത്തിനുമെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.
ബംഗാളിന്റെ പൈതൃകവും സംസ്കാരവും തകർക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ‘ബംഗാളിലെ മുൻ സർക്കാരിന് ദേശീയതയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു.
പ്രീണന രാഷ്ട്രീയം കളിച്ച അവർ സംസ്ഥാനത്തെ ഒരു ‘ഗ്രേറ്റർ ബംഗ്ലാദേശ്’ ആക്കി മാറ്റാനാണ് പദ്ധതിയിട്ടത്. അതുകൊണ്ടാണ് അവർ സംസ്ഥാനത്തിനായി പ്രത്യേക ഗാനം രചിച്ചതും പതാക രൂപകൽപ്പന ചെയ്തതും ബംഗ്ലാദേശിന്റെ മുദ്രാവാക്യമായ ‘ജോയ് ബംഗ്ലാ’ കടമെടുത്തതും.’ – സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

