തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ അയച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിയിൽ ഔദ്യോഗിക നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ. വിഷയത്തിൽ കടുത്ത രാഷ്ട്രീയ ചർച്ചകൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാരിന്റെ അടുത്തഘട്ട നടപടികൾ തീരുമാനിക്കുക.
ഗവർണറുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പിരിച്ചുവിടൽ ശിപാർശ ഉണ്ടായ സാഹചര്യത്തിൽ പി.എസ്.സി ഇന്ന് നിർണായക യോഗം ചേരുന്നുണ്ട്. അതേസമയം, ഭരണണപക്ഷത്തിനുള്ളിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
ഗവർണറുടെ ഈ തീരുമാനത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് കെ മുരളീധരൻ സ്വീകരിച്ചത്. എന്നാൽ, സർക്കാരിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ടുള്ള ഇത്തരം നടപടികൾ ശരിയല്ലെന്നായിരുന്നു എ പി അനിൽകുമാർ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

