മൂന്നാർ മേഖലയിൽ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ നടപടിയാണ് അട്ടിമറിക്കപ്പെട്ടത്. മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശം കയ്യേറി അനധികൃതമായി നിർമിച്ച 40 കടകൾ പൊളിച്ചുമാറ്റാനുള്ള വൈദ്യുതി വകുപ്പിന്റെ നിർണ്ണായക തീരുമാനം വഴിമാറി.
കഴിഞ്ഞ ഡിസംബർ 20നാണ് ഡാം സേഫ്റ്റി നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കാണിച്ച് വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഈ കടകളുടെ ഉടമകൾക്ക് ഔദ്യോഗിക നോട്ടിസ് നൽകിയത്. ഡാമിന്റെ സംരക്ഷണ ഭിത്തിയും റിസർവോയറിൽ വെള്ളം സംഭരിക്കുന്ന ഭാഗവും പൂർണ്ണമായും കയ്യേറിയാണ് ഇവിടെ കടകൾ പടുത്തുയർത്തിയിട്ടുള്ളത്.
റിസർവോയറിന്റെ സുരക്ഷയ്ക്കായി നിർമിച്ചിട്ടുള്ള സ്റ്റോൺ പിച്ചിങ്ങിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, നോട്ടിസ് നൽകി ഏഴ് മാസത്തിലേറെ പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാൻ ബന്ധപ്പെട്ട
അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ചില ഉദ്യോഗസ്ഥരും പ്രാദേശിക സംഘടന നേതാക്കളും തമ്മിലുള്ള ഒത്തുകളിയെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ സ്തംഭിച്ചതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
രണ്ട് ഗഡുക്കളായി ആകെ 8 ലക്ഷം രൂപയുടെ രഹസ്യ ഇടപാട് നടത്തിയാണ് ഈ കയ്യേറ്റം സംരക്ഷിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഒത്തുകളി നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

