ഡല്‍ഹിയില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ അരങ്ങേറിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വെച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഒരു മാസത്തിലധികം നീണ്ടുനിന്ന സമരമാണ് ഇതോടെ അവസാനിച്ചത്.
മന്ത്രിയുടെ രാജിക്ക് പുറമെ സിജെപി മുന്നോട്ടുവെച്ച സുപ്രധാന ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ട
വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. സാധ്യമായതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുക നഷ്ടപരിഹാരമായി നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ഇതിനിടയിലാണ് സമരാന്ത്യത്തോടുള്ള തന്റെ പ്രതികരണവുമായി നടനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“രാജ്യം സംസാരിച്ചു. ഒടുവില്‍ ഉത്തരങ്ങള്‍ നല്കപ്പെട്ടു.
ഇപ്പോള്‍, അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശരിയായ കാര്യം ചെയ്യുക” എന്നാണ് മാധവ് സുരേഷ് കുറിച്ചത്. നേരത്തെ ദില്ലി സമരവുമായി ബന്ധപ്പെട്ട് മാധവ് സുരേഷ് നടത്തിയ സാമൂഹിക മാധ്യമ കുറിപ്പുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
നിര്‍ബന്ധിച്ച് ഒരു പ്രതിഷേധത്തെ പിന്തുണപ്പിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മൗനത്തിനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ നിലപാട്. “കാരണം നിർബന്ധിച്ച് അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ മുഖമുദ്രയാണ്.
പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി” എന്നായിരുന്നു മാധവ് അന്ന് അഭിപ്രായപ്പെട്ടത്. ജനങ്ങളെ സംരക്ഷിക്കേണ്ട
ഭരണകൂടം തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. “നിലവിൽ നടക്കുന്നതെല്ലാം വളരെ മോശമായ കാര്യങ്ങളാണ്.
നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണ്. ഭരണകൂടത്തിന് ആരോഗ്യകരമായ മത്സരം നൽകേണ്ടവർ, സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ആളുകളെ ദുരുപയോഗം ചെയ്യുന്നു.
എങ്ങനെ ആയാലും അവസാനം തോറ്റു പോകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ സ്തീപുരുഷന്മാരാണ്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്.
ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായൊരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിലത് ആസാധ്യമായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്” എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
നിഷ്പക്ഷമായ സെലിബ്രിറ്റി പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നവരോട് അന്നേ മാധവ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. “എന്നിൽ നിന്നും നിഷ്പക്ഷമായൊരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.
കണ്ണ് തുറന്ന് നിങ്ങളും ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ, മറ്റൊരു വിഭാഗം അവരെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ആത്മാർത്ഥമായി ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇതിനെ ഒരിക്കലും ഒരു രാഷ്ട്രീയ പോരായി മാറ്റില്ലായിരുന്നു. ഓരോ ഇന്ത്യക്കാരനും അത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നായിരുന്നു മാധവ് സുരേഷ് അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

