തനിക്ക് യാതൊരുവിധ പരിഭ്രാന്തിയും ഇല്ലെന്നും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടത്തിയ സമരവും ധർമേന്ദ്ര പ്രധാന്റെ രാജിയും ഒരു തുടക്കം മാത്രമാണെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. ഇന്ന് രാവിലെ ഔദ്യോഗിക സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘‘അടുത്തത് എന്ത് ചെയ്യണം, വൈകിട്ട് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചൊന്നും ആകുലപ്പെടാതെ സ്വന്തം കിടപ്പുമുറിയിൽ സമാധാനമായി ഉറങ്ങാനും ഉണരാനും ഇപ്പോൾ എനിക്ക് സാധിക്കുന്നുണ്ട്. കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ 37 ദിവസത്തെ സമരം.
ഇപ്പോൾ ഒരു പരിഭ്രാന്തിയുമില്ല. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്, കോക്രോച്ച് ജനതാ പാർട്ടിക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്’’ – അഭിജീത് ദീപ്കെ പറഞ്ഞു.
കഴിഞ്ഞ 37 ദിവസമായി ജന്തർ മന്തറിൽ നടന്ന പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈഫോയ്ഡ് ബാധിച്ച് കടുത്ത പനിയുണ്ടായിരുന്നിട്ടും സമരത്തെ പിന്തുണച്ച ഓരോരുത്തർക്കും അദ്ദേഹം നന്ദി അറിയിച്ചു.
അസുഖം കാരണം ഇന്നലെ നേരിട്ടെത്തി എല്ലാവർക്കും നന്ദി പറയാൻ കഴിയാത്തതിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. ‘‘37 ദിവസമായി ജന്തർ മന്തറിൽ കാത്തിരുന്ന ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു.
ഈ രാജ്യത്തിനു വേണ്ടി നിങ്ങൾ ചെയ്തതിനെ ഞാൻ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഞങ്ങളെ വിമർശിച്ചവർക്കും നന്ദി.
ശരിയായ ചോദ്യങ്ങളിലൂടെ സ്വയം മെച്ചപ്പെടാൻ വിമർശനങ്ങൾ സഹായിച്ചു. അതുകൊണ്ടാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചത്’’ – അഭിജീത് ദീപ്കെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

