സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിന്റെ മാത്രം വിജയമായി ഇതിനെ കാണുന്നില്ലെന്നും, യുവജനങ്ങളുടെ വലിയ വിജയമായാണ് കോൺഗ്രസ് ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്ത് വരേണ്ടതില്ല എന്നത് പാർട്ടിയുടെ വ്യക്തമായ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
സമരം ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിരുന്നെങ്കിൽ, സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന രീതിയിൽ ബിജെപി വ്യാജ പ്രചാരണം നടത്തിയേനെ. എന്നാൽ സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പിന്നിൽ ഉറച്ച പിന്തുണയുമായി കോൺഗ്രസ് പൂർണ്ണമായും നിലയുറപ്പിച്ചിരുന്നു.
നിയമസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പാർട്ടി നൽകിയിട്ടുണ്ടെന്നും, കോൺഗ്രസിന്റെ ഈ പിന്തുണയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി മുന്നേറ്റത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെയുള്ള എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് എക്കാലത്തും സ്വാഗതം ചെയ്യുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർത്ഥത ഉണ്ടാകേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. സോനം വാങ്ചുക്കിനെ പോലെയാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിർദ്ദിഷ്ട ബില്ലിനുള്ള പിന്തുണ സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കൈക്കൊള്ളുമെന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടികൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കെ.സി.
വേണുഗോപാൽ കർശനമായ ഭാഷയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

