തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സിനിമാ നിർമാതാവ് വെങ്കട് കെ.നാരായണയെ നിയമിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ‘ജനനായകന്റെ’ നിർമാതാവായ ഇദ്ദേഹത്തെ ഒരു വർഷത്തെ കാലാവധിയിലേക്കാണ് തമിഴ്നാട് സർക്കാർ നിയമിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് തമിഴ്നാട് ചീഫ് സെക്രട്ടറി എം.സായ് കുമാർ ജൂൺ 23-നാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് ‘ജനനായകന്റെ’ റിലീസ് അനിശ്ചിതത്വത്തിലാണ്.
ഇതിനിടയിലാണ് നിർമാതാവിനെ സർക്കാർ പദവിയിലേക്ക് നിയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻപ്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് വിജയ് ഗവർണറെ സന്ദർശിച്ചപ്പോൾ വെങ്കട് കെ.നാരായണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഈ നിയമനത്തിനെതിരെ ബിജെപി ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കർണാടക സ്വദേശിയായ ഒരാളെ തമിഴ്നാടിന്റെ പ്രതിനിധിയായി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നും, നിയമനം ഉടൻ റദ്ദാക്കണമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിന്റെ സ്ഥാപകനായ വെങ്കട് കെ.നാരായണ മുൻനിര ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’, മലയാള ചിത്രം ‘ബാലൻ ദ ബോയ്’ എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്രോജക്റ്റുകളുടെ നിർമാതാവ് കൂടിയാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

