സംസ്ഥാനത്തെ വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധന. തുടർച്ചയായ ദിവസങ്ങളിൽ വിലയിൽ ഇടിവുണ്ടായതിന് ശേഷം, ജൂൺ 26-ന് സ്വർണവിലയിൽ കാര്യമായ മുന്നേറ്റമാണുണ്ടായിരിക്കുന്നത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 103640 രൂപയായി ഉയർന്നു.
ഒരു ഗ്രാം സ്വർണത്തിന് 110 രൂപ വർധിച്ച് 12955 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് രണ്ടായിരത്തിലേറെ രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് പോകുമെന്ന കണക്കുകൂട്ടലുകൾ സജീവമായിരുന്നു. യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകളും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.
ഇറാൻ-അമേരിക്ക സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ വിലയിൽ വലിയ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ ആഴ്ച വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ്.
പ്രതിവർഷം ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സ്വാഭാവികമായും ആഭ്യന്തര വിപണിയെയും ബാധിക്കാറുണ്ട്.
എങ്കിലും, ആഗോള വിപണിയിലെ മാറ്റങ്ങൾ അതേപടി കേരളത്തിലെ വിലനിലവാരത്തിൽ പ്രതിഫലിക്കണമെന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

