ഡൽഹിയിലെ കിഴക്കൻ മേഖലയിൽ തെരുവ് പശുവിന്റെ ആക്രമണത്തിൽ ബിജെപി കൗൺസിലർക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മണ്ഡാവലി വാർഡിൽ നിന്നുള്ള കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്.
സംഭവം നടന്നത് ജൂൺ 24 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ്. തന്റെ മണ്ഡലത്തിലുള്ള ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഇവർക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശി ചന്ദ്നയുടെ നേർക്ക് പശു പാഞ്ഞടുക്കുകയും കൊമ്പിൽ കോർത്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിയുകയുമായിരുന്നു. റോഡിലേക്ക് തലയിടിച്ചുവീണ ഇവർക്ക് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.
നിലവിൽ കിഴക്കൻ ഡൽഹിയിലെ നിർമ്മാൺ വിഹാറിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. തെരുവ് മൃഗങ്ങളുടെ ശല്യം സംബന്ധിച്ച് മുനിസിപ്പൽ കോർപ്പറേഷനിൽ മുൻപ് പലതവണ പരാതികൾ നൽകിയിരുന്നതായി ശശി ചന്ദ്ന ആശുപത്രിയിൽ വെച്ച് വ്യക്തമാക്കി.
“തന്റെ വാർഡിലെ തെരുവ് മൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് മുൻപ് തന്നെ മുനിസിപ്പൽ കോർപ്പറേഷനിൽ പലതവണ പരാതികൾ നൽകിയിരുന്നതാണെന്നും എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും” അവർ പറഞ്ഞു. തലസ്ഥാന നഗരത്തിലെ തെരുവ് മൃഗങ്ങളുടെ ശല്യം സംബന്ധിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

