കൊല്ലം ജില്ലയിലെ കുണ്ടറയിൽ ഭാര്യാമാതാവിനെ മരുമകൻ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വിദേശത്ത് ജോലി ചെയ്യുന്ന തന്റെ ഭാര്യയോട്, സ്വന്തം ഭർത്താവിന്റെ ദുർനടപ്പുകളെക്കുറിച്ച് മാതാവ് വിവരം പങ്കുവെച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്.
വീട്ടുമുറ്റത്ത് നിന്ന് ഗർഭനിരോധന ഉറകൾ കണ്ടെത്തിയത് മകളെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. 2025 മുതൽ ഇയാൾ വയോധികയെ നിരന്തരം പീഡനത്തിനിരയാക്കി വരികയായിരുന്നു.
ഭീഷണി ഭയന്നാണ് വയോധിക ഇത്രയും കാലം പീഡനവിവരം പുറത്തറിയാതെ സൂക്ഷിച്ചത്. തുടർന്ന്, സഹികെട്ട
വയോധിക ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കുണ്ടറ പൊലീസ് പിടികൂടി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ടതടക്കമുള്ള ക്രിമിനൽ പശ്ചാത്തലം പ്രതിക്കുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളും കേസിന് ആധാരമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

