കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറിയായ സുവർണ കേരളം SK-58 നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നത്.
50 രൂപ വിലയുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിവിധ ദിവസങ്ങളിലായി പുറത്തിറക്കുന്ന മറ്റ് ലോട്ടറികൾ ഇവയാണ്: ഞായറാഴ്ചകളിൽ സമൃദ്ധി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് ക്രമം. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ലഭ്യമാകും.
സമ്മാനത്തുക കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും വിജയികൾക്ക് കൈപ്പറ്റാം.
എന്നാൽ സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ, ടിക്കറ്റും സാധുവായ തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ ഹാജരാകേണ്ടതാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

