വടകര മൂരാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മധ്യവയസ്ക ദാരുണമായി മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുകയായിരുന്ന സ്ത്രീയെ നിയന്ത്രണംവിട്ട
കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വടകര കോട്ടക്കുന്ന് താനത്ത് മീത്തൽ സ്വദേശിനി മോളി (56) ആണ് മരണപ്പെട്ടത്.
പരേതനായ ബാലന്റെ മകളാണ് ഇവർ. ജൂൺ 26, 2026 ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
മൂരാട് പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം മോളിയെ ഇടിക്കുകയും, തുടർന്ന് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി മോളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ തെക്കേപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവർക്ക് പരിക്കേറ്റു.
ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മോളി സുധീഷിന്റെ സഹോദരിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

