ധരംശാലയിൽ നടന്ന ഐപിഎൽ ഒന്നാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് നിരയ്ക്ക് തകർച്ച. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ പുറത്തായ രീതി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവമായ ഹിറ്റ് വിക്കറ്റ് രീതിയിലാണ് താരം മടങ്ങിയത്. ഗുജറാത്ത് ഇന്നിങ്സിന്റെ മൂന്നാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആർസിബി പേസർ ജേക്കബ് ഡഫിയുടെ പന്തിൽ ഓഫ് സൈഡിലേക്ക് ഷോട്ടിന് ശ്രമിക്കുന്നതിനിടെ സായ് സുദർശൻ കൈയിലുണ്ടായിരുന്ന ബാറ്റ് നിയന്ത്രണം വിട്ടു വായുവിൽ ഉയരുകയായിരുന്നു.
റണ്ണിനായി കുതിക്കുന്നതിനിടെ താഴേക്ക് വീണ ബാറ്റ് വിക്കറ്റിൽ തട്ടുകയും ബെയിൽസ് തെറിക്കുകയും ചെയ്തു. തുടർച്ചയായ അഞ്ച് അർധസെഞ്ചുറികൾക്ക് ശേഷമാണ് താരം ഇത്തരമൊരു രീതിയിൽ പുറത്തായത്.
ഈ നഷ്ടത്തിന് പിന്നാലെ ഗുജറാത്ത് ടീം പൂർണമായും സമ്മർദ്ദത്തിലാവുകയും പവർപ്ലേ ഓവറുകളിൽ അഞ്ച് വിക്കറ്റുകൾ കൈവിടുകയും ചെയ്തു. പ്ലേ ഓഫ് ചരിത്രത്തിലെ ഗുജറാത്തിന്റെ ഏറ്റവും മോശം തുടക്കമാണിത്.
നേരത്തെ ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ രജത് പടിധാർ പുറത്താകാതെ 33 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയാണ് ടീമിന് മികച്ച അടിത്തറ നൽകിയത്.
20 റൺസ് എടുത്ത് നിൽക്കെ രജത് പടിധാർ നൽകിയ ക്യാച്ച് ഗുജറാത്ത് ഫീൽഡർമാർ കൈവിട്ടത് മത്സരത്തിലെ നിർണ്ണായക വഴിത്തിരിവായി. ഈ അവസരം മുതലെടുത്ത് ഗുജറാത്ത് ബൗളർമാരെ കടന്നാക്രമിച്ച പടിധാർ ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

