മറയൂർ– ചിന്നാർ വനപ്രദേശങ്ങളിൽ കാട്ടുമുല്ലകൾ പൂത്തുലഞ്ഞു. മഴനിഴൽ പ്രദേശമായ 92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചിന്നാർ വനമേഖലയിലെ മിക്ക ഭാഗങ്ങളിലും ഇപ്പോൾ വെള്ളപ്പട്ടു പുതച്ചതുപോലെ മുല്ലപ്പൂക്കൾ നിറഞ്ഞുനിൽക്കുകയാണ്.
ഏപ്രിൽ മാസം മുതലാണ് ഈ പ്രദേശങ്ങളിൽ കാട്ടുമുല്ലകൾ പൂക്കാൻ തുടങ്ങിയത്. നിലവിൽ ഇലകൾ കൊഴിഞ്ഞു പൂക്കൾ മാത്രം നിറഞ്ഞ അവസ്ഥയിലാണ് ചെടികൾ കാണപ്പെടുന്നത്.
കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾ ഉദുമൽപേട്ട വഴി ആനമല ടൈഗർ റിസർവ് പിന്നിട്ടാണ് മറയൂർ, മൂന്നാർ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ഈ യാത്രയ്ക്കിടയിൽ വന്യജീവികളെ കാണുന്നതിനൊപ്പം കാട്ടുമുല്ലയുടെ സുഗന്ധം ആസ്വദിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്. ഇലപൊഴിയും കാടുകളും ഉയർന്ന താപനിലയുള്ള കാലാവസ്ഥയുമാണ് ഈ ചെടികളുടെ വളർച്ചയ്ക്ക് അനുകൂലം.
ചിന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വാച്ച് ടവറിൽ നിന്ന് വനത്തിന്റെ സൗന്ദര്യവും വന്യമൃഗങ്ങളുടെ സാന്നിധ്യവും ദൃശ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

