കോട്ടയം വടവാതൂർ ബണ്ട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ പെട്ട
യുവതി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയം ഗവ.
മോഡൽ സ്കൂളിലെ കൗൺസലറും വടവാതൂർ സ്വദേശിനിയുമായ റിനി ജോർജ് (39) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം നടന്നത്.
മോസ്കോ കവലയിൽനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് 25 അടി താഴ്ചയുള്ള പാടത്തേക്ക് പതിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം വെള്ളക്കെട്ടിലേക്ക് കുത്തി മറിഞ്ഞതോടെ വെള്ളം അകത്തേക്ക് ഇരച്ചുകയറുകയും യുവതി വെള്ളത്തിൽ താഴ്ന്നുപോവുകയും ചെയ്തു.
അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും അതിഥിത്തൊഴിലാളികളും ഇരുചക്ര വാഹന യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. “പുറകിലത്തെ ഡോർ പൊളിച്ചാണ് റിനിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതെന്ന്” ഇരുചക്ര വാഹന യാത്രക്കാരനായ വൈശാഖ് വ്യക്തമാക്കി.
പാടത്തെ വെള്ളത്തിന്റെ ആഴം കുറവായതും ദൃക്സാക്ഷികളുടെ സമയോചിതമായ ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കി. നിസ്സാര പരുക്കുകളോടെയാണ് റിനി ജോർജ് രക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

