മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ തന്റെ പേര് പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ വിശദീകരണവുമായി നടി ശ്രുതി തമ്പി രംഗത്ത്.
ഫാഷൻ ഷോയുടെ പ്രമോഷൻ ചെയ്തതിലൂടെ താൻ വിവാദത്തിൽ അകപ്പെടുകയായിരുന്നുവെന്ന് ശ്രുതി വ്യക്തമാക്കുന്നു. ദുബായിൽ നടന്ന ഫാഷൻ ഷോയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ തന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടാണ് താരം വീഡിയോ സന്ദേശം പങ്കുവെച്ചത്.
വിജീഷ് വയലാർ എന്ന ഷോ ഡയറക്ടറുടെ നിർദ്ദേശപ്രകാരം പ്രമോഷൻ വീഡിയോ ചെയ്തതായും അതിനായി പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും ശ്രുതി അറിയിച്ചു. യുഎഇയിൽ അംഗീകൃത വ്ലോഗർ എന്ന നിലയിലാണ് താൻ പെയ്മെന്റ് വാങ്ങി പ്രമോഷൻ ചെയ്തതെന്ന് അവർ വ്യക്തമാക്കി.
സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി ശ്രുതി പറയുന്നത് ഇപ്രകാരമാണ്: “കുറച്ച് നാളുകൾക്ക് മുമ്പ് ദുബൈയിൽ ഒരു ഫാഷൻ ഷോ നടക്കുകയും അതിന്റെ പ്രമോഷന്റെ ഭാഗമായി ഞാൻ ഒരു വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഷോ ഡയറക്ടറായ വിജീഷ് വയലാറാണ് പ്രമോഷൻ ചെയ്യാമോയെന്ന് ആവശ്യപ്പെട്ട് എന്ന വിളിച്ചത്.
അതുപ്രകാരം ഞാൻ ഒരു വീഡിയോ എടുത്ത് അയച്ചുകൊടുക്കുകയും അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയും ചെയ്തു. യുഎഇയിലെ ലൈസൻസ്ഡ് വ്ലോഗറാണ് ഞാൻ.
അതിനാലാണ് പെയ്മെന്റ് വാങ്ങി വ്ലോഗ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിവാദവും വാർത്തകളും വന്നശേഷം ശ്രുതിയെ പോലീസ് പൊക്കിയില്ലേ?, ജയിലിലായോ?, എപ്പോഴാണ് ജയിലിൽ പോയി ഗോതമ്പുണ്ട
തിന്നാൻ പോകുന്നത്?, അടുത്ത് തന്നെ പിടിവീഴുമല്ലോ എന്നിങ്ങനെ ഒരുപാട് കമന്റ്സ് എനിക്ക് വരുന്നുണ്ട്.” അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച താരം, താൻ ഈ വിഷയത്തിൽ യാതൊരുവിധത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. “തെളിവുകൾ കയ്യിൽ ഇല്ലെങ്കിൽ ദയവ് ചെയ്ത് ആരെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കരുത്.
എനിക്കും ജീവിതമുണ്ട്. എന്നെ ചുറ്റിപറ്റി ഒരുപാട് പേർ ജീവിക്കുന്നുണ്ട്.
അവരെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്. അയാളുമായി പ്രമോഷൻ ചെയ്ത ബന്ധമല്ലാതെ മറ്റൊരു ബന്ധവും എനിക്കില്ല.
ആ പ്രോഗ്രാം കാണാൻ പോവുകയോ മോഡൽസിനെ അറേഞ്ച് ചെയ്ത് കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല” എന്നും ശ്രുതി കൂട്ടിച്ചേർത്തു. മോഡലുകളെ വിദേശത്തേക്ക് കടത്തി ദുരുപയോഗം ചെയ്തുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ ഈ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

