ഒരു ഓവറില്‍ തുടരെ ആറ് ഫോറുകള്‍. പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രഭ്സിമ്രാൻ സിങ്ങാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ മുകേഷ് കുമാറായിരുന്നു റിസീവിങ് എൻഡില്‍. ആദ്യമായണോ ഐപിഎല്ലില്‍ ഇത് സംഭവിക്കുന്നത്? ടി20 ക്രിക്കറ്റില്‍ തന്നെ ആദ്യമായി ഇത്തരമൊരു ഓവർ പിറക്കുന്നത് ഐപിഎല്ലിലാണ്.
14 വര്‍ഷങ്ങള്‍ക്ക് മുൻപ്, 2012ല്‍. രാജസ്ഥാൻ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം.
അന്ന് രാജസ്ഥാന്റെ താരമായിരുന്ന അജിങ്ക്യ രഹാനെയാണ് ചരിത്രം കുറിക്കുന്നത്. മത്സരത്തിലെ പവര്‍പ്ലേ ഘട്ടത്തിലായിരുന്നില്ല രഹാനെയുടെ നേട്ടം, 14-ാം ഓവറിലാണ്.
ബെംഗളൂരുവിന്റെ എസ് അരവിന്ദായിരുന്നു പന്തെറിഞ്ഞത്. അന്ന് സെഞ്ചുറിയിലാണ് രഹാനെയുടെ ഇന്നിങ്സ് അവസാനിച്ചതും.
പിന്നീട് 2021ല്‍ പൃഥ്വി ഷൊ. ഡല്‍ഹി ക്യാപിറ്റല്‍സിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി.
പ്രഭ്സിമ്രാന് സമാനമായി പവര്‍പ്ലേയിലായിരുന്നു പൃഥ്വി ആറ് ഫോറുകള്‍ നേടിയത്, അതും ആദ്യ ഓവറില്‍. കൊല്‍ക്കത്തയുടെ ശിവം മവിയായിരുന്നു ബൗളര്‍.
പ്രഭ്സിമ്രാനും കൂടി ചേര്‍ന്നതോടെ ആകെ മൂന്ന് തവണ ഐപിഎല്ലില്‍ മാജിക്ക് ഓവര്‍ സംഭവിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

