കോഴിക്കോട്∙ ജീവിതത്തിന്റെ നിറങ്ങൾ ആസ്വദിക്കാൻ എ.എസ്.ദൈവിക് എന്ന ആറുവയസ്സുകാരന് ഇനിയും അനേക കാലം മുന്നിലുണ്ട്. രക്താർബുദ ബാധിതനായ ഈ കുഞ്ഞിന് മജ്ജ മാറ്റിവച്ചാൽ ജീവിതം തിരികെപ്പിടിക്കാം. പാറിപ്പറക്കുന്ന പൂമ്പാറ്റകളെ കാണാം.
ക്ലാസ്മുറിയിലിരുന്ന് പഠിച്ച് മിടുക്കനാവാം. ചിത്രം വരയ്ക്കാം, പാാട്ടുപാടാം.
പക്ഷേ മജ്ജ മാറ്റിവയ്ക്കലിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഓടിനടക്കുകയാണ് ദൈവിക്കിന്റെ മാതാപിതാക്കൾ. അതിന് സുമനസ്സുകളുടെ പിന്തുണയും സാമ്പത്തിക സഹായവും വേണം.
കൊല്ലം കൊട്ടാരക്കര ചക്കുവരക്കൽ കോക്കാട് ശ്രീകൃഷ്ണവിലാസത്തിൽ കെ.ശ്രീരഞ്ജുവിന്റെയും അർച്ചനയുടെയും മകനാണ് ദൈവിക്.
തിരുവനന്തപുരത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറാണ് ശ്രീരഞ്ജു. ദൈവിക്കിന് മൂന്നു വയസ്സുള്ളപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. അന്ന് ദൈവിക് വീടിനു സമീപം ചിരട്ടക്കോണത്തെ സ്കൂളിൽ എൽകെജി വിദ്യാർഥിയായിരുന്നു.
ബി–ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് ദൈവിക്കിനെ ദുരിതത്തിലാക്കിയത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സ തേടി.
രണ്ടു തവണ ചികിത്സിച്ച് രോഗം കുറഞ്ഞെങ്കിലും പൂർവാധികം ശക്തിയോടെ തിരികെവന്നു.
തുടർചികിത്സയ്ക്കായി മലബാർ കാൻസർ സെന്ററിലേക്ക് കുട്ടിയെ കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ അവിടെ ചികിത്സയ്ക്കായി ആറു മാസത്തോളം കാത്തിരിക്കണം. കുഞ്ഞിന്റെ രോഗം ഗുരുതരമായതിനാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മജ്ജ മാറ്റിവയ്ക്കാൻ (ബോൺമാരോ ട്രാൻസ്പ്ലാന്റ്) ദൈവിക്കിന്റെ അച്ഛനുമമ്മയും ബന്ധുക്കളും മജ്ജ നൽകാൻ തയാറാണ്.
ഇതിനായി പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. മജ്ജ മാറ്റിവയ്ക്കാനും മറ്റു ചികിത്സകൾക്കും അറുപതുലക്ഷം രൂപ ചെലവുവരും. പണം കണ്ടെത്താനായി കോക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

