‘‘ഇന്നത്തെപ്പോലെയല്ല, വണ്ടിയും വെളിച്ചവുമൊന്നുമില്ല; മരംകോച്ചുന്ന കൊടുംതണുപ്പും. പാതിരാ കുർബാന കൂടാൻ പള്ളിയിലേക്കു കിലോമീറ്ററുകളോളം നടക്കണം’’, അഗളിയിലെ വീട്ടിലിരുന്നു ദേശീയ വെറ്ററൻ കായികതാരം തേക്കുംകാട്ടിൽ പി.എം.ജോസഫ് (84) 60 വർഷം മുൻപത്തെ അട്ടപ്പാടിയിലെ ക്രിസ്മസ് ആഘോഷം ഓർത്തെടുക്കുകയാണ്. ചങ്ങനാശേരിയിൽ നിന്നു സ്വകാര്യ തോട്ടത്തിൽ സൂപ്രണ്ടായാണ് അട്ടപ്പാടി കുറവൻപാടിയിൽ ജോലിക്കെത്തിയത്.
കമ്പനി താമസസൗകര്യമൊരുക്കിയിരുന്നു. ‘‘ഞങ്ങളുടെ നാട്ടിലെപ്പോലെയുള്ള ആഘോഷമൊന്നും അന്നു അട്ടപ്പാടിയിലെ ക്രിസ്മസിനുണ്ടായിരുന്നില്ല.
ആഘോഷിക്കാൻ ആളും നന്നേ കുറവ്.
പാതിരാ കുർബാന കൂടാൻ ഷോളയൂർ പള്ളിയിലെത്തണം. കുർബാന ചൊല്ലാൻ കോയമ്പത്തൂരിൽ നിന്നോ താവളത്തു നിന്നോ വേണം അച്ചനെത്താൻ.
തോട്ടത്തിൽ നിന്നു പള്ളിയിലെത്താൻ റോഡും വാഹനവുമില്ല, നടന്നെത്തണം. ക്രിസ്മസ് രാവിൽ ഭക്ഷണം കഴിച്ച് ഇറങ്ങും.
ഞാൻ ടോർച്ചെടുക്കും. കയ്യിൽ പന്തവുമായി തോട്ടത്തിലെ ജോലിക്കാരനുണ്ടാകും കൂട്ടിന്.
വഴിയിൽ കാട്ടാനയുളളതിനാൽ പേടിച്ചാണ് യാത്ര.
ഒരിക്കൽ കാട്ടാന ഓടിച്ചത് ഇന്നും ഓർമയിലുണ്ട്. പള്ളിയിലും വിരലിലെണ്ണാവുന്ന ആളുകളേ കാണൂ.
എന്നാലും അതുതന്നെ വലിയ സന്തോഷമായിരുന്നു. കുർബാന കൂടി തിരികെ എത്തുമ്പോൾ നേരം പുലർന്നിരിക്കും.
പള്ളിയിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കുമെങ്കിലും കാരളിനുള്ള ആളൊന്നുമില്ല. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് ക്രിസ്മസ് പാപ്പയും കാരളുമെല്ലാം അട്ടപ്പാടിയിലെ വീടുകളിലെത്തിയത്.’’ കേക്ക് കിട്ടണമെങ്കിൽ കോയമ്പത്തൂരിലോ മണ്ണാർക്കാട്ടോ പോകണമായിരുന്നെന്നും പി.എം.ജോസഫ് ഓർക്കുന്നു.
1974ൽ ലില്ലിയെ വിവാഹം കഴിച്ചു. പിന്നീടുള്ള ക്രിസ്മസുകൾക്ക് ലില്ലിയും മക്കളും കൂട്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

