കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് ഡിപ്പാർട്ട്മെന്റും എയർപോർട്ട് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ നടപടി. ഒരു യൂറോപ്യൻ പൗരൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നു എന്നായിരുന്നു വിവരം.
ഇതനുസരിച്ച്, വിമാനം ഇറങ്ങിയത് മുതൽ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ 312 ഗ്രാം ഹാഷിഷ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
വിശദമായ പരിശോധനകൾക്കായി പ്രതിയെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വെച്ച് ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന ബാക്കി മയക്കുമരുന്നും മെഡിക്കൽ സംഘം പുറത്തെടുത്തു.
ഇയാളിൽ നിന്ന് ആകെ 412 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

