വിൽപനയ്ക്കായി കടത്താൻ ശ്രമിച്ച നിരോധിത ലഹരിമരുന്നായ കഞ്ചാവുമായി രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 2.1 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
വെള്ളിമൺ സ്വദേശി ഫൈസൽ, കൊറ്റങ്കര സ്വദേശി മുഹമ്മദ് കൈസ് എന്നിവരാണ് ഔദ്യോഗിക നടപടികൾക്ക് ശേഷം പിടിയിലായത്. കൊല്ലം റൂറൽ ഡാൻസാഫ് (DANSAF) ടീമും ശാസ്താംകോട്ട
പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ജില്ലയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ നിർണായക വഴിതിരിവ്.
ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീ അനന്തു കൃഷ്ണൻ, ശ്രീ രഘു, സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ്, കൃഷ്ണലാൽ, സ്വാതി, വിശാൽ എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് കേസ് അന്വേഷണവും പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തിയത്.
ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെയുള്ള കർശന നടപടികൾ ശക്തമായി തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഷാജി സുഗുണൻ ഐ.പി.എസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

