പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. വോട്ട് ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച നരേന്ദ്ര മോദി ഭാവിയിൽ ജയിലിൽ പോകേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
പട്നയിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഈ വിവാദ പ്രസ്താവന. ഖാർഗെയുടെ പ്രസംഗം നടക്കവെ സദസ്സിലുണ്ടായിരുന്ന ബിജെപി അനുകൂലികൾ ഇതിനെതിരെ രംഗത്തുവരികയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
മോദി എവിടെയും പോവുകയില്ലെന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ഈ സംഭവത്തെ തുടർന്ന് പ്രകോപിതനായ മല്ലികാർജുൻ ഖാർഗെ, മോദിയല്ല മോദിയുടെ അച്ഛനായാലും നിയമനടപടികൾ നേരിട്ട് ജയിലിൽ പോകേണ്ടി വരുമെന്ന് വീണ്ടും ആവർത്തിച്ചു.
സദസ്സിൽ ബഹളമുണ്ടാക്കിയ ബിജെപി പ്രവർത്തകനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് പുറത്താക്കുകയും ചെയ്തു. ഖാർഗെയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണവുമായി ബിജെപി നേതൃത്വം ഉടൻ തന്നെ രംഗത്തെത്തി.
കോൺഗ്രസ് അധ്യക്ഷൻ ഉപയോഗിക്കുന്നത് കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഭാഷയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പോലും മോശമായി പെരുമാറാറുണ്ടെന്നും പാർട്ടി ആരോപിച്ചു.
സോണിയ ഗാന്ധി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതുകൊണ്ടാണ്, രാഹുൽ ഗാന്ധി ഇപ്പോൾ അതേ സ്വപ്നവുമായി ലോകം ചുറ്റിനടക്കുന്നത് എന്ന് ബിജെപി പരിഹസിച്ചു. രാഷ്ട്രീയ മര്യാദകളുടെ എല്ലാ സീമകളും ഖാർഗെ ലംഘിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
കോൺഗ്രസ് മുൻപും നരേന്ദ്ര മോദിക്കും കുടുംബത്തിനുമെതിരെ മോശമായ ഭാഷ ഉപയോഗിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇത്തരം സംസ്കാരസൂചകമല്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും, ജനങ്ങൾ കോൺഗ്രസിന്റെ ഇത്തരം അപവാദ പ്രചാരണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

