ബെംഗളൂരു ∙
ഉടമസ്ഥാവകാശം സംബന്ധിച്ച് 2 മഠങ്ങൾ തമ്മിലുള്ള തർക്കം ഒടുവിൽ ഹൈക്കോടതിയിലെത്തി. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും തമ്മിലാണ് സുഭദ്ര എന്ന പിടിയാനയ്ക്കായി നിയമപോരാട്ടത്തിനിറങ്ങിയത്.
നിലവിൽ 33 വയസ്സുള്ള സുഭദ്ര 1993 മുതൽ 2015 വരെ ശ്രീകൃഷ്ണ മഠത്തിലാണ് കഴിഞ്ഞിരുന്നത്. രോഗബാധയെ തുടർന്ന് ആനയെ ശിവമൊഗ്ഗ മൃഗശാലയിലേക്ക് മാറ്റി.
രോഗം ഭേദമായതോടെ 2019ൽ ആനയെ ഹിരേക്കൽ മഠം ഏറ്റെടുത്തു.
ഇതിനിടെ ശ്രീകൃഷ്ണ മഠം ആനയെ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹൊന്നാലി മഠം നിരസിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആനയെ ശ്രീകൃഷ്ണ മഠത്തിന് തിരിച്ചുകൊടുക്കാൻ ഉത്തരവിട്ടെങ്കിലും വിശ്വാസികൾ തടസ്സം നിന്നതോടെ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rajeshnaik111 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

