കൊളംബോയില് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലുണ്ടായ സംഘര്ഷത്തില് ഇന്ത്യന് യുവതാരം യശസ്വി ജയ്സ്വാളിനും ലങ്കന് പേസര് അസിത ഫെര്ണാണ്ടോയ്ക്കും ഐസിസിയുടെ പിഴ ശിക്ഷ. ഇരുവര്ക്കും മാച്ച് ഫീയുടെ 25 ശതമാനമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് പിഴയായി ചുമത്തിയത്.
സംഭവത്തിന്റെ തുടക്കത്തില് യശസ്വി ജയ്സ്വാളാണ് കുറ്റക്കാരനെന്ന തരത്തില് സമൂഹമാധ്യമങ്ങളില് വിമര്ശനങ്ങള് ഉയര്ന്നിരുന്നുവെങ്കിലും, ഐസിസി പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യയുടെ ബാറ്റിംഗിനിടയിലെ 17-ാം ഓവറിലാണ് വിവാദമായ സംഭവമുണ്ടായത്. ഈ രംഗങ്ങളെക്കുറിച്ച് ഐസിസി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ‘ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിങ്സിലെ 17-ാം ഓവറിലാണ് സംഭവം നടന്നത്.
അസിത വിക്കറ്റെടുത്ത ശേഷം ജയ്സ്വാളിന്റെ അടുത്തേക്ക് അടുത്തേക്ക് നടന്നുപോകുകയും ഇരുവരും വാക്കുതര്ക്കത്തില് ഏര്പ്പെടുകയും ചെയ്തു. തുടര്ന്ന് അസിത തന്നെയാണ് തര്ക്കം തുടങ്ങിയത്.
ഇതിന് മറുപടിയായി ജൈസ്വാളും മുന്നോട്ട് ആഞ്ഞപ്പോള് ഇരുവരുടെയും തലകള് തമ്മില് കൂട്ടിമുട്ടുകയായിരുന്നു.’ കളിക്കാര് രണ്ടുപേരും തങ്ങളുടെ കുറ്റം സമ്മതിച്ചതായും, എമിറേറ്റ്സ് ഐ.സി.സി എലൈറ്റ് പാനല് മാച്ച് റഫറിയായ ആന്റി പൈക്രോഫ്റ്റ് നിര്ദ്ദേശിച്ച ശിക്ഷാ നടപടികള് അംഗീകരിച്ചതിനാല് ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യമില്ലാതെ വന്നുവെന്നും അധികൃതര് വ്യക്തമാക്കി. അതേസമയം, സമൂഹമാധ്യമങ്ങളില് തനിക്കെതിരെ വിമര്ശനങ്ങളുമായി ആരാധകര് രംഗത്തുവന്നതോടെ ജയ്സ്വാള് തന്നെ നേരിട്ട് മറുപടിയുമായി എത്തിയിരുന്നു.
പ്രശസ്ത കമന്റേറ്റര് ഹര്ഷ ഭോഗ്ലേ ഉള്പ്പെട്ട ഒരു ക്രിക്ക്ബസ് വീഡിയോയ്ക്ക് താഴെ വിചിത്രമായ ഒരു കമന്റുമായാണ് താരം തിരിച്ചടിച്ചത്.
‘അയാള് എന്താണ് പറഞ്ഞതെന്ന് നിങ്ങള്ക്ക് അറിയില്ലെങ്കില്, ദയവായി സ്വന്തമായി വിധി എഴുതാതിരിക്കുക. ആരെങ്കിലും അതിരു കടക്കുകയാണെങ്കില് ഇന്ത്യ പോരാടും മറുപടിയും നല്കും.’ എന്നായിരുന്നു ജയ്സ്വാളിന്റെ കമന്റ്.
എന്നാല്, ഐസിസി പുറത്തിറക്കിയ പ്രസ്താവനയിലെ വിവരങ്ങള് വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ശ്രീലങ്കന് മാധ്യമപ്രവര്ത്തകനായ ആന്ഡ്രൂ ഫിഡല് ഫെര്ണാഡോ രംഗത്തെത്തിയിരുന്നു. ‘കഴിഞ്ഞ ദിവസം ഐസിസി ഒരു പ്രസ്താവന ഇറക്കിയിരുന്നു.
അതില് ‘ഫെര്ണാഡോ തന്റെ തല ജയ്സ്വാളിന്റെ നേര്ക്ക് കൊണ്ടുപോയി, അതിന് മറുപടിയായി ജയ്സ്വാള് മുന്നോട്ട് ആഞ്ഞപ്പോള് തലകള് തമ്മില് കൂട്ടിമുട്ടി’ എന്ന് പറയുന്നു. ഇത് വസ്തുതാപരമായി തെറ്റാണ്.
വീഡിയോ പരിശോധിക്കൂ.’ എന്നാണ് അദ്ദേഹം സമൂഹമാധ്യമമായ എക്സില് കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

