കണ്ണൂരിൽ ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി പണം നൽകാത്തതിനെ തുടർന്ന് മാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ഇരിട്ടി സ്വദേശിയായ വി പി ശരീഫ് ആണ് പൊലീസിന്റെ പിടിയിലായത്.
കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ വ്യക്തിയാണ് പ്രതിയെന്ന് അധികൃതർ വ്യക്തമാക്കി. കഞ്ചാവ് കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി മൂന്ന് മാസം മുൻപാണ് ശരീഫ് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.
ലഹരി ഉപയോഗത്തിനായി മാതാവിനോട് ഇയാൾ തുടർച്ചയായി പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ മാതാവിനെയും സഹോദരിയെയും പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക പരാതിയിൽ ഉള്ളത്.
തുടർന്ന് അക്രമാസക്തനായ ശരീഫ് വീടിനോട് ചേർന്നുള്ള കുഴൽക്കിണറിന്റെ പൈപ്പുകളും ജനൽച്ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു. കളവ്, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശരീഫ് എന്ന് പൊലീസ് അറിയിച്ചു.
തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

