തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള വിതുര– തൊളിക്കോട് സമഗ്ര ശുദ്ധജല പദ്ധതിയുടെ തൊളിക്കോട് പഞ്ചായത്തിലെ കമ്മീഷനിങ് നടപടികൾക്കായി ഇനി 87 ലക്ഷം രൂപ കൂടി ആവശ്യമാണ്. പദ്ധതിയുടെ അന്തിമ പൂർത്തീകരണത്തിനായി ആവശ്യമായ തുകയുടെ പുതുക്കിയ എസ്റ്റിമേറ്റ് തൊളിക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജല അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ തയ്യാറാക്കിയിട്ടുള്ളത്.
ഈ എസ്റ്റിമേറ്റിന്റെ പകർപ്പുമായി പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്ന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം മന്ത്രി മോൻസ് ജോസഫ്നെ നേരിൽ കണ്ട് ചർച്ച നടത്തി. അന്തരിച്ച നേതാവ് ജി.കാർത്തികേയൻ എംഎൽഎ ആയിരുന്ന കാലത്ത് വിഭാവനം ചെയ്ത ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ യാതൊരുവിധ കാലതാമസവും വരുത്തില്ലെന്ന് മന്ത്രി സംഘത്തിന് ഉറപ്പുനൽകി.
ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പ്രത്യേകമായി പരിഗണിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തുടക്കത്തിൽ 24 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് ഈ പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി അനിശ്ചിതത്വങ്ങളെ നേരിട്ടു.
തുടർന്ന് പദ്ധതിയുടെ അടങ്കൽ തുക പലതവണയായി പരിഷ്കരിച്ച് 32 കോടിയായും 36 കോടിയായും ഒടുവിൽ 41 കോടി രൂപയായും ഉയർത്തുകയായിരുന്നു. തൊളിക്കോട് പഞ്ചായത്ത് പരിധിയിൽ ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈകിയതാണ് പ്രവൃത്തികൾ ഇഴഞ്ഞുപോകാൻ പ്രധാന കാരണമായത്.
ഇത് മൂലം ഇരുപഞ്ചായത്തുകളിലെയും ജനങ്ങൾ കടുത്ത ശുദ്ധിജല ദൗർലഭ്യമാണ് അനുഭവിച്ചത്. ഇതിനിടയിൽ വിതുര പഞ്ചായത്തിൽ പദ്ധതിയുടെ കമ്മീഷനിങ് ഘട്ടം പൂർത്തിയായിരുന്നു.
നിലവിലെ എക്സിക്യൂട്ടീവ് എൻജിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം 87 ലക്ഷം രൂപ കൂടി ലഭ്യമായാൽ തൊളിക്കോട് പഞ്ചായത്തിലെ പ്രവൃത്തികൾ പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കും. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കം, പച്ചമല എന്നിവിടങ്ങളിലാണ് പുതിയ ടാങ്കുകൾ നിർമ്മിച്ചിട്ടുള്ളത്.
പദ്ധതി പൂർണ്ണ തോതിൽ യാഥാർഥ്യമാകുന്നതോടെ പഞ്ചായത്തിലെ ഉയര്ന്ന പ്രദേശങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. വിഷയം സംബന്ധിച്ച് അനുകൂലമായ തീരുമാനം വളരെ പെട്ടെന്നുതന്നെ ഉണ്ടാകുമെന്ന ഉറപ്പാണ് മന്ത്രി നൽകിയിട്ടുള്ളതെന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവഗണനയ്ക്ക് വിരാമമിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഷെമി ഷംനാദ് വ്യക്തമാക്കി. “ശുദ്ധജലം പ്രധാനമാണ്.
അതിനു വേണ്ടിയുള്ള പദ്ധതി അട്ടിമറിക്കാൻ പലപ്പോഴായി ശ്രമം നടന്നിരുന്നു. ഇനി അതുണ്ടാകില്ല.
വകുപ്പ് മന്ത്രിയുടെ ഉറപ്പിൽ തീർത്തും വിശ്വാസമുണ്ട്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

