കോഴിക്കോട് മഠത്തില്‍മുക്കിലെ അംഗന്‍വാടി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. നെല്ലിക്കോട് മഠത്തില്‍മുക്ക് സ്വദേശി വെങ്ങളത്ത് വീട്ടില്‍ പ്രസൂണ്‍ (36) ആണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോര്പ്പറേഷന് 23-ാം വാര്‍ഡിലെ അനശ്വര അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറിയ പ്രതി, കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും പൂര്‍ണ്ണമായി തകര്‍ത്തു.
കൂടാതെ മുറ്റത്ത് മഴ നനയാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ഷീറ്റും ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം രാവിലെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് അംഗന്‍വാടി വര്‍ക്കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നെല്ലിക്കോട് പ്രദേശത്തു വെച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
തുടര്‍നടപടികളുടെ ഭാഗമായി ഇയാളെ കോടതിയില്‍ ഹാജരാക്കി. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

