കുണ്ടുവാടിയിലെ ഗ്രാമീണ കാഴ്ചകൾ ഇപ്പോൾ ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. കാടിന്റെ വന്യതയും നിഷ്കളങ്കരായ ഗോത്രജനതയുടെ ജീവിതവും പശ്ചാത്തലമാകുന്ന ‘ബാലൻ’ എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഈ ഉൾനാടൻ ഗ്രാമം സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്.
വളഞ്ഞുപുളഞ്ഞു കിടക്കുന്ന കാട്ടുപാതകളും അതിനോട് ചേർന്നുള്ള ശാന്തമായ അന്തരീക്ഷവും സിനിമയിൽ ഗ്രാമീണതയുടെ സൗന്ദര്യമായി പകർത്തിയിട്ടുണ്ട്. ചിത്രത്തിലെ അമ്മയും മകനും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾക്കും അവരുടെ കാത്തിരിപ്പുകൾക്കും സാക്ഷിയായ ഈ പ്രദേശം ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു.
ഈ ഗ്രാമത്തിന്റെ വികസനത്തിന് സിനിമ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ചിത്രീകരണത്തിനായി അണിയറ പ്രവർത്തകർ എത്തുന്നതിന് മുൻപ് പ്രദേശത്ത് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലും ഉണ്ടായിരുന്നില്ല.
ഷൂട്ടിംഗിന്റെ ഭാഗമായി സിനിമാ പ്രവർത്തകർ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ നാട്ടുകാർക്ക് വലിയൊരു ആശ്വാസമാണ്. കൂടാതെ, സമീപത്തെ കെട്ടിടത്തിൽ ആനയുടെയും കടുവയുടെയും ചിത്രങ്ങൾ വരച്ചുചേർത്തതും ഗ്രാമത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു.
സിനിമയിൽ കണ്ട ദൃശ്യങ്ങൾ നേരിൽ കാണാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ കുണ്ടുവാടിയിലേക്ക് എത്തുന്നത്.
തങ്ങളുടെ ഗ്രാമത്തെ തേടിയെത്തുന്നവരോട് സിനിമയുടെ അനുഭവങ്ങളും നാടിന്റെ കഥകളും പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ ഗോത്രജനത. കുണ്ടുവാടിക്ക് പുറമെ നെട്ടാറയും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

