സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ; ‘കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും’
ടെഹ്റാൻ ∙ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. അലി ഷദ്മാനിയെ വധിച്ചെന്ന് നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നെങ്കിലും ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല.
ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു അലി ഷദ്മാനിയെന്നാണ് ഇറാൻ പറഞ്ഞിരുന്നത്. തങ്ങളുടെ സൈനിക കമാൻഡറെ വധിച്ചതിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ റെവല്യുഷനറി ഗാർഡ് കോർ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
Also Read
ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട
മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ഷദ്മാനി. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.
ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

