നീറ്റ് പുനഃപരീക്ഷ സുഗമമായി നടത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചു. പരീക്ഷാര്‍ഥികള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശം.
പരീക്ഷാ നടത്തിപ്പില്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട
ഹര്‍ജി പരിഗണിക്കുന്നതിനിടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യ്ക്കെതിരെ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളില്‍ നിന്നും എന്‍ടിഎ കാര്യമായ പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള സംഭവങ്ങള്‍ അങ്ങേയറ്റം ദുഃഖകരമാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

