മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെതിരായ ഫോണ്‍ വിളി വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പി വി അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്‍പാകെ സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തിനൊടുവില്‍, കഴിഞ്ഞ മെയ് മാസത്തിലാണ് സുജിത് ദാസിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. അന്നത്തെ അന്വേഷണ സംഘത്തിന് മുന്‍പാകെ പി വി അന്‍വര്‍ ഹാജരാവുകയോ തെളിവുകള്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഈ സാഹചര്യത്തിലാണ് പുതിയ തെളിവുകള്‍ ഉള്‍പ്പെടുത്തി അന്വേഷണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി അദ്ദേഹം മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

