ആലുവ മേഖലയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിവന്ന വയോധികനെ റൂറൽ ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ, 59) ആണ് പിടിയിലായത്.
തുരുത്ത് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈവശം 18 പൊതികളിലായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ വിവിധ സ്ഥലങ്ങളിലെത്തി ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതിക്കെതിരെ ആലുവ, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി ലഹരി മരുന്ന് കേസുകൾ നിലവിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

