അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വിധി. കേസിലെ പ്രതികളായ 12 പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
രണ്ട് മുതൽ പതിനഞ്ച് വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കേസിലെ പതിനാറാം പ്രതിയുടെ ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പതിനാറാം പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. കേസിൽ ഒന്നാം പ്രതിയായ മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
കൂടാതെ, നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വിചാരണാ കോടതി വെറുതെവിട്ട നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടിയിൽ മധുവിനെതിരെ ക്രൂരമായ മർദ്ദനം അരങ്ങേറിയത്. നാടിനെ നടുക്കിയ ഈ സംഭവത്തിൽ നീണ്ട
നിയമനടപടികൾക്കൊടുവിലാണ് ശിക്ഷാവിധികൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

