കോട്ടയം: എംജി സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് ബിരുദം നൽകി ആദരിച്ചത്.
ഇന്ത്യൻ സിനിമയ്ക്ക് താരം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാല ഈ ഉന്നത ബഹുമതി നൽകിയത്. ചടങ്ങിൽ മമ്മൂട്ടിക്ക് പുറമെ മറ്റ് പ്രമുഖർക്കും ഓണററി ബിരുദങ്ങൾ നൽകി ആദരിച്ചു.
നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവരും ഓണററി ബിരുദങ്ങൾ ഏറ്റുവാങ്ങി.
നേരത്തെ, കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2026 മെയ് 25-നാണ് ഈ സുപ്രധാന ചടങ്ങ് കോട്ടയത്ത് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

