65 വയസ്സ് പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി ;ട്രെയിൻ തട്ടിയാണ് മധ്യവയസ്കൻ മരണപ്പെട്ടത് ; തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക കോട്ടയം: ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം റെയിൽവേ സ്റ്റേഷന് തെക്കുവശം ചുങ്കം പാലത്തിനും കുറ്റിക്കാട്ട് അമ്പലത്തിനു ഇടയ്ക്കുള്ള സ്ഥലത്ത് വെച്ച് പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മധ്യവയസ്കൻ മരണപ്പെട്ടത്.
കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം നടത്തി വരുന്നു. അടയാളവിവരങ്ങൾ കറുപ്പിൽ വെളുത്ത ചെറിയ കളങ്ങളോടുകൂടിയ ഷർട്ടും വെള്ളമുണ്ടും ധരിച്ചിരിക്കുന്നു.
ഇരുനിറം പറ്റെ വെട്ടിയ നര കലർന്ന മുടി, ക്ലീൻ ഷേവ്, ഇടതു വശം കവിളിനു മുകളിലായി ചെറിയ കറുത്ത മറുക്, ടിയാനെ തിരിച്ചറിയുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
SHO KOTTAYAM EAST 9494987071
SI EAST 9497980326
EAST PS 04812560333
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

