കോഴിക്കോട്: തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചതിനെ തുര്‍ന്ന് വന്‍ നാശനഷ്ടം. കോഴിക്കോട് നാദാപുരം വാണിമേലിലാണ് അപകടമുണ്ടായത്.
വാണിമേല്‍ പഞ്ചായത്തിലെ അയ്യങ്കിയില്‍ താമസിക്കുന്ന എന്‍.എസ് നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. മൂവായിരത്തോളം തേങ്ങ സംഭരിച്ചിരുന്ന കെട്ടിടത്തില്‍ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് തീപ്പിടിത്തമുണ്ടായത്.
നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റ് സേന സംഭവ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രിക്കാനായത്.
തേങ്ങ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാട് സംഭവിച്ചു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ എം.വി ഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ സ്വപ്നേഷ്, ഷാഗില്‍, സുദീപ്, ദില്‍റാസ്, സന്തോഷ്, അഭിനന്ദ്, അഖിലേഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

