കൊച്ചി – കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന എം എം വര്‍ഗീസിന്റെ ആവശ്യം ഇ ഡി നിരസിച്ചിരുന്നു.
കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ ഡി വര്‍ഗീസിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വര്‍ഗീസ് ഇ ഡിക്ക് മെയില്‍ അയച്ചത്.
ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വര്‍ഗീസിനെ അറിയിച്ചിരുന്നു.തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ചോദിച്ചിട്ടില്ല..ചോദ്യം ചെയ്യലില്‍ സഹകരിക്കും.ആശങ്കയില്ല.തിരിച്ചറിയല്‍ രേഖകള്‍ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

